കേരള ഫാർമസ്യൂട്ടിക്കൽ കോൺഗ്രസിന് കാരിത്താസ് വേദിയാകുന്നു
Thursday, February 20, 2025 6:02 AM IST
കോട്ടയം: രണ്ടാമത് കേരള ഫാർമസ്യൂട്ടിക്കൽ കോൺഗ്രസിന് കാരിത്താസ് ഫാർമസി കോളേജ് വേദിയാവുന്നു. 21, 22 തീയതികളിൽ കാരിത്താസ് എഡ്യുസിറ്റിയിലെ ഫാർമസി കോളജിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിലെ 45ലധികം ഫാർമസി കോളജുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കേരളാ ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം നീണ്ട പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, പ്രോ ചാൻസലറും ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച് മൈസൂർ ആൻഡ് അഖിലേന്ത്യാ ഫാർമസിസ്റ്റ് അസോസിയേഷൻ മുൻ അധ്യക്ഷനുമായ ഡോ. ബി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. ഫാർമസി മേഖലയിലെ നവീന ശാസ്ത്രീയ വളർച്ചകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും.