ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി​യി​ല്‍ വീ​ട് ജ​പ്തി​ ചെയ്തതിനെത്തുട​ര്‍ന്ന് കു​ടും​ബം മൂ​ന്നു ദി​വ​സ​മാ​യി താ​മ​സി​ക്കു​ന്ന​ത് വീ​ടി​ന് പു​റ​ത്ത്.

അ​രൂ​കു​റ്റി പു​ത്ത​ന്‍ നി​ക​ര്‍ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ വീ​ടാ​ണ് ജ​പ്തി ചെ​യ്ത​ത്. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍ റി​നീ​ഷി​ന്‍റെ പേ​രി​ലാ​ണ് ലോ​ണ്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. റി​നീ​ഷ് എ​റ​ണാ​കു​ള​ത്ത് സ​ര്‍ക്കാ​ര്‍ ബോ​ട്ട് ഡ്രൈ​വ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്.

സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ആ​ണ് വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ വീ​ട് ജ​പ്തി ചെ​യ്ത​ത്. ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഇ​എം​ഐ അ​ട​ച്ചി​ട്ടി​ല്ല. മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് കു​ടി​ശി​ക. ആ​ധാ​ര്‍ ഹൗ​സിം​ഗ് ഫി​നാ​ന്‍സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ജ​പ്തി ന​ട​ത്തി​യ​ത്.


പി​താ​വി​ന്‍റെ രോ​ഗം കാ​ര​ണം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ പു​സ്ത​കം പോ​ലും എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ലോ​ണ​ട​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍കി​യി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. പ്രാ​യ​മു​ള്ള മൂ​ന്നു പേ​രും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​മാ​യി വീ​ടി​ന് പു​റ​ത്തു ക​ഴി​യു​ന്ന​ത്.