ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മ​​​ല​​​യാ​​​ള​​​വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​നാ​​​യി 2020ല്‍ ​​​വി​​​ര​​​മി​​​ച്ച ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജോ​​​സ​​​ഫി​​​ന്‍റെ ബ​​​ഹു​​​മാ​​​നാ​​​ർ​​​ഥം ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജോ​​​സ​​​ഫ് ര​​​ച​​​നാ​​​നൈ​​​പു​​​ണി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ദേ​​​വ​​​മാ​​​താ കോ​​​ള​​​ജ് മ​​​ല​​​യാ​​​ള​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍​ഥി​​​നി റോ​​​സ്‌​​​മെ​​​റി​​​ന്‍ ജോ​​​ജോ അ​​​ര്‍​ഹ​​​യാ​​​യ​​​താ​​​യി പു​​​ര​​​സ്‌​​​കാ​​​ര​​​സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​നും പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യ റ​​​വ.​​​ഡോ. ജോ​​​ളി ആ​​​ന്‍​ഡ്രൂ​​​സ്, ക​​​ണ്‍​വീ​​​ന​​​ര്‍ ഡോ. ​​​സി.​​​വി. സു​​​ധീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ മ​​​ല​​​യാ​​​ളം ബി​​​എ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​യാ​​​റാ​​​ക്കു​​​ന്ന മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ത്തി​​​നു​​​ള്ള 5,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഇ​​​ന്ന് ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് സെ​​​ന്‍റ് ചാ​​​വ​​​റ സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ൻ എം.​​​പി. സു​​​രേ​​​ന്ദ്ര​​​ന്‍ സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​മി​​​നി സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ റോ​​​സ്മെ​​​റി​​​ന്‍ ജോ​​​ജോ ത​​​യാ​​​റാ​​​ക്കി​​​യ ‘അ​​​ടി​​​യാ​​​ള പ്രേ​​​തം: മി​​​ത്ത്, ച​​​രി​​​ത്രം, ആ​​​ഖ്യാ​​​നം’ എ​​​ന്ന പ്ര​​​ബ​​​ന്ധ​​​ത്തി​​​നാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്.