ഡോ. ആശാ തോമസ് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി ചെയർപേഴ്സണ്
Thursday, February 20, 2025 6:02 AM IST
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി ചെയർപേഴ്സണായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. ആശാ തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി 2023 ഏപ്രിലിലാണ് ഡോ. ആശാതോമസ് വിരമിച്ചത്. ചെയർമാനായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യന്റെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. പിന്നീട് താത്കാലികമായി നീട്ടി നൽകി.
അഡ്വ. പ്രീതാ മേനോനും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയുമാണ് നിലവിലെ അംഗങ്ങൾ. സി. വിനോദ് കുമാർ (സാങ്കേതികം) സോണി ഗോപിനാഥ് (ലീഗൽ) എന്നിവരാണ് സെക്രട്ടറിമാർ. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാനും നിയന്ത്രണത്തിനുമായാണ് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി സ്ഥാപിച്ചത്.