മങ്കൊമ്പ് ഗോപാലകൃഷ്ണന് അര്‍ജുനോപഹാരം
Wednesday, February 19, 2025 3:00 AM IST
കൊച്ചി: എം.കെ. അര്ജുനന് മാസ്റ്റര്‍ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം (എംടിഎച്ച് അര്‍ജുനോപഹാരം 2025) ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്.
25,000 രൂപയും ആര്‍ട്ടിസ്റ്റ് സുജാതന്‍ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മാര്‍ച്ച് രണ്ടിനു വൈകുന്നേരം 5.30ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമര്‍പ്പിക്കും.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, കൊച്ചിന് കോര്പറേഷൻ, ചാവറ കള്‍ച്ചറല്‍ സെന്റർ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയോടനുബന്ധിച്ച് സംഗീതനിശയും ഉണ്ടാകും.