കേരള പ്രഫഷണല്‍ ഫ്രണ്ട്സ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു
Wednesday, February 19, 2025 3:00 AM IST
കോട്ടയം: രാജ്യത്ത് എഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പായി കൂടുതല്‍ പഠനം ആവശ്യമാണെന്ന് കേരള പ്രഫഷണല്‍ ഫ്രണ്ട്സ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനില്‍ മാത്യു, സംസ്ഥാന സെക്രട്ടറി മിലിന്ത്, വൈസ് പ്രസിഡന്റ് ബേബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ സംസ്ഥാന പ്രസിഡന്റായി ബേബി സെബാസ്റ്റ്യന്‍, ശ്രീകാന്ത് എസ്. ബാബു (ജനറല്‍ സെക്രട്ടറി), എസ് സാജന്, അലക്സാണ്ടര്‍ കുതിരവേലി (വൈസ് പ്രസിഡന്റുമാര്‍), സന്തോഷ് കുഴിക്കാട്ട്, ഡോ. ബിബിന്‍ കെ. ജോസ് (രക്ഷാധികാരികള്‍), ഡോ. മിലിന്ദ് തോമസ്, ബിനോ വര്‍ഗീസ് ഉള്‍പ്പെടെ 16 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.