എസ്എഫ്ഐ സംസ്ഥാന സമ്മേളനം തുടങ്ങി
Wednesday, February 19, 2025 1:21 AM IST
തിരുവനന്തപുരം : എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ പതാക ഉയർത്തി. ഇന്നു രാവിലെ 11നു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാലു മണിക്കു എകെജി ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. 503 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുക. വെള്ളിയാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.