കന്പമലയിൽ തീയിട്ടെന്ന് സംശയിക്കപ്പെടുന്നയാൾ വനംവകുപ്പിന്റെ പിടിയിൽ
Wednesday, February 19, 2025 1:21 AM IST
മാനന്തവാടി: കന്പമലയിൽ പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാളെ വനംവകുപ്പ് പിടികൂടി.
തൃശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലിൽ സുധീഷ് (27) ആണ് പിടിയിലായത്. ഇയാളെ തിരുനെല്ലി പോലീസിനു കൈമാറി. മുൻപ് വിവിധ കേസുകളിൽ പ്രതിയായ വ്യക്തിയാണ് സുധീഷ്.