എസ്എഫ്ഐ പിരിച്ചുവിടണമെന്ന് കെ. സുധാകരൻ
Wednesday, February 19, 2025 1:21 AM IST
തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
എസ്ഐഫ്ഐ സംസ്ഥാനസമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേൾക്കാൻ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേരള സമൂഹത്തോടൊപ്പം നില്ക്കണം.
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വർഷം തികയുന്നതിനിടയിൽ കാര്യവട്ടം കാമ്പസും എസ്എഫ്ഐ ചോരയിൽ മുക്കിയെന്ന് അ ദ്ദേഹം പറഞ്ഞു.