അപേക്ഷ ക്ഷണിച്ചു
Wednesday, February 19, 2025 1:21 AM IST
കണ്ണൂര്‍: കണ്ണൂർ പ്രസ്ക്ലബിന്റെ സ്ഥാപക പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.
റൂറൽ റിപ്പോർട്ടിംഗിനാണ് ഇത്തവണ പുരസ്കാരം. പതിനായിരം രൂപയും ഫലകവും ഉള്‍പ്പെട്ട പുരസ്കാരത്തിന് 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുക.
പ്രസിദ്ധീകരിച്ച പേജിന്റെ ഒറിജിനലും മൂന്ന് പകർപ്പുകളും, ബയോ ഡാറ്റയും ജോലിചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയയ്ക്കണം. ഒരാളുടെ ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കൂ.
എന്‍ട്രികള്‍ മാർച്ച് അഞ്ചു വരെ സ്വീകരിക്കും. അയയ്ക്കുന്ന കവറിനുപുറത്ത് ‘പാമ്പൻ മാധവൻ സ്മാരക അവാർഡ്’ എന്ന് രേഖപ്പെടുത്തണം. വിലാസം : സെക്രട്ടറി, കണ്ണൂർ പ്രസ് ക്ലബ്, കണ്ണൂർ-670001.