സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്
Wednesday, February 19, 2025 1:21 AM IST
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്കു തൊഴിൽപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കിയ സർക്കാർ അനാസ്ഥയ്ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നു സെക്രട്ടേറിയറ്റ് ഉപരോധിക്കും.
സംസ്ഥാനത്തു 18 വയസിൽ താഴെ ഒരു കുട്ടിയുണ്ടെങ്കിൽ ബഡ്സ് സ്കൂളുകൾക്ക് അംഗീകാരവും ധനസഹായവും നൽകുന്ന സർക്കാർ എട്ടു കുട്ടികളെങ്കിലുമുള്ള സ്പെഷൽ സ്കൂളുകൾക്കു അംഗീകാരം നൽകണമെന്നും ആശ്വാസകിരണം പദ്ധതി കുടിശികയില്ലാതെ നൽകണമെന്നും അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് സംസ്ഥാന ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ, പാരന്റ്സ് അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് കെ.എം.ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.