ജഡ്ജിയെ ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; ആലങ്ങാട് സ്വദേശിക്കെതിരേ അന്വേഷണം
Wednesday, February 19, 2025 1:21 AM IST
ആലുവ: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെ ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട ആലങ്ങാട് സ്വദേശിക്കെതിരേ അന്വേഷണം നടത്താൻ ഐജിയുടെ നിർദേശം.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണു നടപടി.