തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2024ലെ ​​​​സം​​​​സ്ഥാ​​​​ന ന​​​​ഴ്സ​​​​സ് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ക്ലി​​​​നി​​​​ക്ക​​​​ൽ ന​​​​ഴ്സിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​നി​​​​ന്നും പ​​​​ബ്ലി​​​​ക് ഹെ​​​​ൽ​​​​ത്ത് ന​​​​ഴ്സിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഒാ​​​​ക്സി​​​​ല​​​​റി ന​​​​ഴ്സ് ആ​​​​ൻ​​​​ഡ് മി​​​​ഡ് വൈ​​​​ഫ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​നി​​​​ന്നും സ്തു​​​​ത്യ​​​​ർ​​​​ഹ​​​​മാ​​​​യ സേ​​​​വ​​​​നം കാ​​​​ഴ്ചവ​​​​ച്ച ന​​​​ഴ്സു​​​​മാ​​​​ർ മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ൾ​​​സ​​​​ഹി​​​​തം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്/ ജി​​​​ല്ലാ​​​​ത​​​​ല ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ മു​​​​ന്പാ​​​​കെ മാ​​​​ർ​​​​ച്ച് 30 ന​​​​കം അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.


ഇ​​​​ങ്ങ​​​​നെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ജി​​​​ല്ലാ​​​​ത​​​​ല- സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​ശേ​​​​ഷം സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. മേ​​​​യ് 12ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ന​​​​ഴ്സ​​​​സ് ദി​​​​ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.