രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി
Wednesday, February 19, 2025 1:21 AM IST
കൊച്ചി: നടിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെന്ന പോലീസിന്റെ വിശദീകരണം കണക്കിലെടുത്താണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നടപടി. ചാനല്‍ ചര്‍ച്ചയില്‍ നടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് പരാതിക്കിടയാക്കിയത്.