ഡിഎസ്ആർ നിരക്ക് പുതുക്കി: ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: മരാമത്ത് പ്രവൃത്തികളുടെ അടങ്കൽ തയാറാക്കുന്നതിന് ഡൽഹി ഷെഡ്യൂൾ പ്രകാരമുള്ള നിരക്ക് (ഡിഎസ്ആർ) പുതുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഡിഎസ്ആർ 2018 ആണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്ത ഡിഎസ്ആർ 2021 സ്വീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അടുത്ത ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതിനായി പ്രൈസ് സോഫ്റ്റ്വേറിൽ ആവശ്യമായ ഭേദഗതി വരുത്താനും നിർദേശിച്ചു. ഡിഎസ്ആർ 2018 ഈ സർക്കാരാണ് 2021 ഒക്ടോബർ 15ന് പ്രാബല്യത്തിൽ കൊണ്ടുവന്നത്.
എന്നാൽ, കരാറുകാരുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ ഡിഎസ്ആർ 2021 നിലവിൽ വന്നുവെന്നത് ചുണ്ടിക്കാട്ടപ്പെട്ടു.