കാരിത്താസ് മാതായില്‍ ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
Tuesday, February 18, 2025 2:24 AM IST
കോട്ടയം: കാരിത്താസ് ആശുപത്രിയിലെ നവീകരിച്ച ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരിത്താസ് മാതാ ആശുപത്രിയില്‍ തുടക്കമായി.
സിനിമാ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കാരിത്താസ് കുടുംബത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് കാരിത്താസ് മാതാ ആശുപത്രി.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന്‍ ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില്‍ ഉണ്ടായിരിക്കും.
ആശുപത്രി ഡയറക് ടറും സിഇഒയുമായി റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. റോയി കാഞ്ഞിരത്തുമൂട്ടില്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജേഷ് , എച്ച്ഒഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.