വിമാനം പുറപ്പെടാൻ വൈകി; പ്രതിഷേധവുമായി യാത്രക്കാർ
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 8.45നു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം.
ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ രാവിലെ അഞ്ചിനു വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം വൈകുമെന്നും വൈകുന്നേരം ആറിനു മാത്രമേ പുറപ്പെടുകയുള്ളൂവെന്ന ും അറിയിച്ചതെന്നാണ് യാത്രക്കാർ പറയുന്നത്.
ഇതേ തുടർന്നാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേക്ക് മാറ്റി.