ഉരുകി കേരളം
Monday, February 17, 2025 1:26 AM IST
തിരുവനന്തപുരം: കുംഭച്ചൂടില്‍ കേരളം ഉരുകുന്നു. മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും മിക്ക ജില്ലകളിലും പകല്‍ താപനില ശരാശരിക്കും മുകളിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രേഖപ്പെടുത്തിയ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ്.
അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയിലെ കളമശേരിയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്.