മന്ത്രി ശശീന്ദ്രനെതിരേ മാണിസം യൂത്ത് കോണ്‍ക്ലേവില്‍ പ്രമേയം
Monday, February 17, 2025 12:17 AM IST
കോട്ടയം: വന്യ ജീവി ആക്രമണങ്ങളില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ഫ്രണ്ട് എം. യൂത്ത് ഫ്രണ്ട് എം മാണിസം യൂത്ത് കോണ്‍ക്ലേവിലെ സംഘടനാ ചര്‍ച്ചയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് വനം മന്ത്രിക്ക് എതിരേ വിമര്‍ശനമുള്ളത്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ മരിക്കുമ്പോള്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. എന്നാല്‍, അവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്ന് പ്രമേയം പറയുന്നു. യൂത്ത് കോണ്‍ക്ലേവിലെ യൂത്ത് ചര്‍ച്ചയിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
മൂന്നു ദിവസമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന സമ്മേളനം സംഘടനാ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് മാണിസം യൂത്ത് കോണ്‍ക്ലേവ് രേഖ അവതരിപ്പിച്ചതോടു കൂടി കോണ്‍ക്ലേവ് സമാപിച്ചു.