യുവാവ് ചെക്ക്ഡാമിൽ മുങ്ങിമരിച്ചു
Monday, February 17, 2025 12:17 AM IST
ഭീമനടി (കാസർഗോഡ്): ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല പരേതനായ ജോൺ- ജാൻസി ദമ്പതികളുടെ മകൻ അബിൻ ജോൺ (27) ആണു മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടം. നരമ്പച്ചേരിയിലെ ചൈത്രവാഹിനി പുഴയിലെ ചെക്ക്ഡാമിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: ആൽബർട്ട്, ആൽബിൻ.