വ്യവസായമന്ത്രി വികസനം തടസപ്പെടുത്തിയ വ്യക്തിയെന്ന്
Monday, February 17, 2025 12:17 AM IST
കൊച്ചി: വിദ്യാര്‍ഥി കാലഘട്ടം മുതല്‍ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിന്റെ വികസനത്തിന് തടസം നിന്നിട്ടുള്ള വ്യവസായമന്ത്രി പി.രാജീവ് എന്നുമുതലാണ് വികസനത്തിന്റെ വക്താവായതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കൊച്ചി മെട്രോയ്ക്കും സീ പ്ലെയ്ന്‍ പദ്ധതിക്കും സ്വാശ്രയ കോളജുകള്‍ക്കും ഗെയ് ൽ പദ്ധതിക്കും എതിരായി സമരം ചെയ്തയാളാണു രാജീവ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും അവകാശങ്ങള്‍ക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. വ്യാജ കണക്കുകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. വ്യവസായരംഗത്ത് ഇപ്പോഴും വികസന മുരടിപ്പും ചുവപ്പുനാടയുമാണ്.
കൊട്ടിഘോഷിച്ച് തുറക്കുന്ന സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോകുകയാണ്. സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. കോണ്‍ക്ലേവുകള്‍ നടത്തി ഇടനിലക്കാര്‍ പണമുണ്ടാക്കുന്നതല്ലാതെ പുതിയ പദ്ധതികള്‍ ഒന്നും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.