വന്യജീവികള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സജി മഞ്ഞക്കടമ്പില്‍
Monday, February 17, 2025 12:17 AM IST
കോട്ടയം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണവും കൃഷിനശീകരണവും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടം നല്കാന് തയാറാകണമെന്നും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍.
പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി.വര്‍ക്കിംഗ് ചെയര്മാന് ഡോ.ദിനേശ് കര്‍ത്താ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പ്രഫ. ബാലു ജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി.