ബിവറേജ് ഔട്ട്ലെറ്റ് മാറ്റണം; പി.വി. അന്‍വറിന്റെ പ്രസ്താവന വിവാദമാകുന്നു
Tuesday, October 15, 2024 1:29 AM IST
വണ്ടൂര്‍: നാട്ടുകാര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വണ്ടൂര്‍ വാണിയമ്പലം അത്താണിക്കലിലെ ബിവറേജ് ഔട്ട്ലെറ്റ് വാണിയമ്പലം പാറയിലേക്ക് മാറ്റണമെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവന വിവാദമാകുന്നു.
വാണിയമ്പലം പാറയും പാറയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തെയും എംഎല്‍എ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ക്ഷേത്ര സംരക്ഷണ സമിതി രംഗത്തെത്തി.