ദേശീയപാതാ വികസനം: ഭൂമി ഏറ്റെടുക്കൽ ഉടമകളുടെ ആശങ്കകൾ പരിഹരിച്ച ശേഷം: മന്ത്രി
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്പോൾ ഭൂ ഉടമകളുടെ ആശങ്കൾ പരിഹരിച്ച ശേഷമേ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കുണ്ടന്നൂർ ബൈപാസ് നിർമാണത്തിനായുള്ള ഭൂമി വിട്ടു നൽകുന്നവരുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് നിയമസഭയിൽ അനൂപ് ജേക്കബ് അവതരിപ്പിച്ച സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.