ബിജെപിയെ സഹായിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പൂരം കലക്കിയതിന്റെ ഇരയാണു താനെന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞതു ശരിയാണ്. പൂരം കലക്കിയതുകൊണ്ടാണ് ബിജെപി ജയിച്ചത്.ഒരു ഹൈന്ദവ വികാരം ഉണ്ടാക്കാനാണ് തൃശൂരില്‍ ശ്രമം നടന്നതെന്നും സതീശന് ആരോപിച്ചു.
ഇഡി അന്വേഷണം സെറ്റില്‍ ചെയ്യാനായി സുരേഷ് ഗോപിയെ സഹായിക്കാന്‍ വി.ഡി. സതീശന് ഡീല്‍ നടത്തിയെന്ന പി.വി. അന്‍വറിന്റെ ആരോപണം സതീശന് നിഷേധിച്ചു. ഇതിനുമുമ്പും തനിക്കെതിരേ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പുനര്‍ജനി കേസ് നിലവില്‍ ഇഡി അന്വേഷിക്കുന്നുണ്ട്. അന്‍വര്‍ സഭയില്‍ പറഞ്ഞ 150 കോടി അഴിമതി കൂടി ഇഡി അന്വേഷിക്കട്ടെ. ഇതുസംബന്ധിച്ച് അന്‍വറിനു പരാതി നൽകാം. ഏത് അന്വേഷണത്തെ നേരിടാനും തയാറാണെന്നും സതീശന് പറഞ്ഞു.