അധ്യാപകദിനവുമായി ബന്ധപ്പെട്ടു ‘രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്’ എന്ന കെ.ടി. ജലീലിന്റെ പോസ്റ്റിനു താഴെയാണ് ആളുകൾ വിമർശനമുന്നയിച്ചത്. അതിനിടെ, കെ.ടി. ജലീലിന്റെ പോസ്റ്റ് ഏറ്റുപിടിച്ച് കോണ്ഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി.
കെ.ടി. ജലീലിന്റെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്യുന്നുവെന്നും ഈ തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റു സ്ഥാനങ്ങളിലുള്ളവർക്കും ഉണ്ടായാൽ നന്നായേനേയെന്നുമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ശിവൻകുട്ടിയിൽനിന്നും ജയരാജനിൽനിന്നും അത്തരമൊരു നടപടി അടുത്തകാലത്തൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബൽറാം പരിഹസിക്കുകയും ചെയ്തു.