വയനാട്: ദീർഘകാല പദ്ധതി അനിവാര്യം: ഗവർണർ
Wednesday, August 14, 2024 1:50 AM IST
തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണു വേണ്ടതെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ.
കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ഗവർണർ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.