ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന് പുതിയ നേതൃത്വം
Wednesday, August 14, 2024 1:49 AM IST
കൊച്ചി: ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സിജോയ് വര്‍ഗീസും ജനറല്‍ സെക്രട്ടറിയായി അരുണ്‍രാജ് കര്‍ത്തയും ട്രഷററായി ആര്.വി. വാസുദേവനും തെരഞ്ഞെടുക്കപ്പെട്ടു.
ശ്രീകാന്ത് മുരളി, ദീപു അന്തിക്കാട് -വൈസ് പ്രസിഡന്റുമാര്‍, കുമാര്‍ നീലകണ്ഠന്, ഹാരിസ് മണ്ണഞ്ചേരി -ജോയിന്റ് സെക്രട്ടറിമാര്‍, അനില്‍ ജയിംസ് -ജോയിന്റ് ട്രഷറര്‍, സ്ലീബാ വര്‍ഗീസ്, ശിവകുമാര്‍ രാഘവ്, എ.കെ. വിനോദ്, സുശീല്‍ തോമസ്, റോബിന് ചിറ്റിലപ്പിള്ളി, നൗഫല്ദീന് സൈനുദീന്‍, ശ്രീദേവ് ചന്ദ്രഭാനു-എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.