മഴയെയും പ്രകൃതിയെയും പിടിച്ചുനിര്‍ത്താന്‍ മനുഷ്യനു കഴിയില്ല. മൈനിംഗ്, പ്രളയം അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം. കേരളത്തിന്റെ ചില പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാണ്.
ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷന് ബെഞ്ച് ഓര്‍മിപ്പിച്ചു.
ഇനിയും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവും ജുഡീഷറിയും കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.