ബീറ്റാ സംസ്ഥാന സമ്മേളനം നാളെ
Thursday, July 25, 2024 1:44 AM IST
കണ്ണൂര്‍: ബിഎസ്എന്‍എന്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനമായ ഫൈബര്‍ ടു ദ് ഹോം കണക്ഷനുകള്‍ മാത്രം നല്കുന്ന ഫ്രാഞ്ചൈസികളുടെ കൂട്ടായ്മയായ ബിഎസ്എന്‍എല്‍ എക്സ്ക്ലൂസീവ് ടെലികോം ഇന്‍ഫ്ര പ്രൊവൈഡേഴ്സ് അസോസിയേഷന് (ബീറ്റാ) സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കണ്ണൂരില്‍ നടക്കും.
നാളെ ബിഎസ്എന്‍എല്‍ ഭവനില്‍ നടക്കുന്ന പരിപാടികള്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യും. 27ന് കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജനറല്‍ കണ്‍വീനര്‍ എം. ഹരിപ്രസാദ്, കെ. തമ്പാന്, താരിഖ് അഞ്ചില്ലത്ത്, എം.വി. പുഷ്പവല്ലി എന്നിവര്‍ പങ്കെടുത്തു.