കരുവന്നൂർ കേസ് പി.​​​ആ​​​ര്‍. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം
കരുവന്നൂർ കേസ് പി.​​​ആ​​​ര്‍. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം
Wednesday, June 19, 2024 2:05 AM IST
കൊ​​​ച്ചി:​ ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് കേ​​​സി​​​ലെ പ്ര​​​തി​​യും സി​​പി​​എം നേ​​താ​​വു​​മാ​​യ​ പി.​​​ആ​​​ര്‍. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം.​ മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​ത്തു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം ന​​​ല്‍​കി​​​യ​​​ത്. വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി ജാ​​​മ്യം ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്ന് ഇ​​​ഡി ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന കോ​​​ട​​​തി​​​ക്ക് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യ​​​വും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന അ​​​ര​​​വി​​​ന്ദ് കേ​​​ജ​​രി​​​വാ​​​ള്‍ കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ച​​​ത്.

ഈ ​​​വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്.​ ഡ​​​യ​​​സ് ജാ​​​മ്യം ്അനുവദിച്ചത്.​ ക​​​രു​​​വ​​​ന്നൂ​​​ര്‍ കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യാ​​​ണ് അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന്‍. നേ​​​രത്തേ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃത്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള പ്ര​​​ത്യേ​​​ക കോ​​​ട​​​തി പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യ​​ഹ​​​ര്‍​ജി ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.