ഹൈറിച്ച് അനധികൃത നിക്ഷേപം: ഹര്‍ജിയില്‍ വിശദീകരണം തേടി
Thursday, May 23, 2024 1:57 AM IST
കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്കെതിരേ രജിസ്റ്റർ ചെയ്ത അനധികൃത നിക്ഷേപം സംബന്ധിച്ച കേസ് സിബിഐക്കു വിട്ടശേഷവും സംസ്ഥാന പോലീസ് വ്യാപകമായി കേസെടുത്ത് അന്വേഷിക്കുന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി.
അനധികൃത നിക്ഷേപം സ്വീകരിക്കല്‍ നിരോധന നിയമപ്രകാരം നേരത്തേ ഹൈറിച്ചിനെതിരേ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ കേസുകളിലെ അന്വേഷണം സിബിഐക്കു വിട്ട് മാര്‍ച്ച് 16നാണ് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതിനുശേഷവും സമാന്തര അന്വേഷണം നടത്തുന്നുവെന്നാരോപിച്ച് ഹൈറിച്ചും ഡയറക്ടര്‍മാരായ പ്രതാപന്, ശ്രീന പ്രതാപന് എന്നിവരും നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പരിഗണിച്ചത്.
സിബിഐ അന്വേഷണത്തിനു സമാന്തരമായി ഹൈറിച്ചിനും അംഗങ്ങള്‍ക്കുമെതിരേ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സംസ്ഥാന പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുവെന്നാരോപിച്ചാണ് അഡ്വ. മുഹമ്മദ് ഷാ മുഖേന ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.