കഴിഞ്ഞ വര്‍ഷം 2236 അപ്പീല്‍ പരാതികള്‍ ലഭിച്ചപ്പോള്‍ 970ലാണ് തീര്‍പ്പുണ്ടായത്. അതേസമയം, 2011 മുതല്‍ 2017 വരെ ലഭിച്ച മുഴുവന്‍ അപ്പീല്‍ പരാതികളിലും കമ്മീഷന് തീര്‍പ്പുണ്ടാക്കി. 2011ല്‍ ലഭിച്ച 2100 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയിരുന്നു.
വേണ്ടത് ആറു പേര്, ഉള്ളത് മൂന്നു പേര് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ആവശ്യമായ അംഗങ്ങളില്ലാത്തതാണ് പരാതികള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതിനു കാരണം. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെ ആറു പേരാണ് കമ്മീഷനില്‍ വേണ്ടത്. എന്നാല്‍, മൂന്നംഗങ്ങളുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല.
വിവരാവകാശ കമ്മീഷനില്‍ പരാതികള്‍ കെട്ടിക്കിടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നു നീതി തേടുന്നവരെ നിരാശപ്പെടുത്തുന്നതാണെന്നു വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാല ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവാദമുയര്‍ത്തിയ കേസുകളുമായി ബന്ധപ്പെട്ട പരാതികളും വിവരാവകാശ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നവയിലുണ്ട്.