ഡോ. വന്ദനദാസ് കൊലക്കേസ്: സിബിഐ അന്വേഷണമാവശ്യപ്പെട്ട ഹർജി പരിഹരിക്കണമെന്ന് ഹൈക്കോടതി
Wednesday, October 4, 2023 12:56 AM IST
കൊച്ചി: ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവി ഇവരെ നേരിട്ടുകണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള പരാതി പരിഹരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും ടി. വസന്തകുമാരിയും നല്കിയ ഹര്‍ജി ഇന്നലെ പരിഗണിക്കവെ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ഹര്‍ജി 18നു വീണ്ടും പരിഗണിക്കും.