കെസിബിസി നാടകമേള: ‘ചിറക്’ മികച്ച നാടകം
Saturday, September 30, 2023 1:08 AM IST
കൊച്ചി: 34-ാമത് കെസിബിസി അഖില കേരള പ്രഫഷണല്‍ നാടകമേളയില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’ മികച്ച നാടകമായി തെരഞ്ഞെടുത്തു. തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’ മികച്ച രണ്ടാമത്തെ നാടകമായി.
മികച്ച സംവിധാനം രാജേഷ് ഇരുളം. (ഇടം). മികച്ച നടൻ നെയ്യാറ്റിന്‍കര സനല്‍ (ഇടം). മികച്ച നടി മീനാക്ഷി ആദിത്യ (ചിറക്). മികച്ച രചന കെ.സി. ജോര്‍ജ് കട്ടപ്പന (ചന്ദ്രികാവസന്തം).
21 മുതല്‍ 29 വരെ പാലാരിവട്ടം പിഒസിയിൽ നടന്ന മേളയില്‍ ഒമ്പതു നാടകങ്ങളാണ് മാറ്റുരച്ചത്. ഇന്നു വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
തുടര്‍ന്ന് പ്രദര്‍ശന നാടകം ‘അവനവന്‍തുരുത്ത്’ അവതരിപ്പിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.