കഷായത്തില്‍ വിഷം കലര്‍ത്തി കൊലപാതകം: ഹര്‍ജി തീര്‍പ്പാക്കി
Wednesday, September 27, 2023 6:18 AM IST
കൊച്ചി: കഷായത്തില്‍ വിഷം കലര്‍ത്തി യുവാവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്തെ വീട്ടില്‍ വച്ചാണ് കാമുകന് ഷാരോണിന് ഒന്നാം പ്രതി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. അതിനാല്‍ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മയും കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധു, അമ്മാവന് നിര്‍മല കുമാരന് നായര്‍ എന്നിവരും നല്കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്.