ഗുഡ്നെസ് ഓഫീസ് പോട്ടയിലേക്കു മാറ്റുന്നു
Tuesday, September 26, 2023 6:15 AM IST
കൊച്ചി: ഗുഡ്നെസ് ടെലിവിഷൻ ചാനലിന്റെ ഓഫീസ് മന്ദിരം കൊച്ചിയിൽനിന്നു ചാലക്കുടി പോട്ടയിലേക്കു മാറ്റുന്നു. പുതിയ ഓഫീസിന്റെ ആശീർവാദകർമം നാളെ വൈകിട്ടു നാലിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.
സനീഷ്കുമാർ ജോസഫ് എംഎൽഎ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗുഡ്നെസ് ന്യൂസ് ചാനൽ ഒടിടി പ്ലാറ്റ്ഫോമിന്റെ ഒൗദ്യാഗിക പ്രഖ്യാപനം നടത്തും. ഗുഡ്നെസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാ.ഡോ. അലക്സ് ചാലങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫാ. ജോണ്‍ കണ്ടത്തിങ്കര, ഫാ. പോൾ പുതുവ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ.ഡോ. ഫിലിപ്പ് നെടുംതുരുത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
നാളെ മുതൽ റോകുബോക്സ്, ആപ്പിൾ ടിവി, ആമസോണ്‍ ഫയർസ്റ്റിക്, ഗൂഗിൾ ടിവി, ആൻഡ്രോയ്ഡ് ടിവി, ആൻഡ്രോയ്ഡ് എസ്ടിബി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഗുഡ്നെസ് ടെലിവിഷൻ ലഭ്യമാകും. 24 മണിക്കൂറും സംപ്രേഷണമുള്ള ഗുഡ്നെസ് ചാനൽ ഇന്ത്യയിലും അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ലഭ്യമാണ്.