കെസിബിസി മദ്യവിരുദ്ധസമിതി രജതജൂബിലി ഉദ്ഘാടനം ഇന്ന്
Friday, June 9, 2023 1:04 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി ആഘോഷവും സംസ്ഥാന വാർഷികസമ്മേളനവും ഇന്നു രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനംചെയ്യും. സമിതി ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തേയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അതിരൂപതതലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന അവാർഡിന് ഇരിങ്ങാലക്കുട രൂപത, തൃശൂർ അതിരൂപത , എറണാകുളം-അങ്കമാലി അതിരൂപത എന്നിവർ യഥാക്രമം ഒന്നും
രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് വരാപ്പുഴ അതിരൂപതാംഗവും റിട്ട. എഎസ്ഐയുമായ കെ.വി. ക്ലീറ്റസിനാണ്.