അരിക്കൊമ്പന്: സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞതായി മന്ത്രി
Tuesday, June 6, 2023 12:38 AM IST
കോഴിക്കോട്: അരിക്കൊമ്പന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഉള്‍വനത്തിലേക്ക് തുറന്നുവിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞതായി മന്ത്രി പറഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാട് ആയാലും തുടര്‍ നടപടികള്‍ സ്വീകരിക്കുക. അരിക്കൊമ്പന് കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.