സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം: സോളാർ അഴിമതിയും മറ്റ് ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷനെതിരേ മുൻമന്ത്രിയും സിപിഐ നേതവുമായി സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്. അനുതാജ് ഡിജിപിക്കു പരാതി നൽകി.
സി. ദിവാകരന്റെ ആത്മകഥയിലെ പരാമർശങ്ങൾ അത്യന്തം ഗുരുതരമാണ്. അതിനാൽ സോളാർ വിവാദങ്ങളുടെ പിന്നിൽ നടന്ന ഗൂഢാലോചന കണ്ടുപിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.