കെ - ഫോണ്‍ പദ്ധതി സമർപ്പണം നാളെ
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിന് സമർപ്പിക്കും. നാളെ വൈകുന്നേരം നാലിന് നിയമസഭാ കോംപ്ലക്സിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിലാണ് ഉദ്ഘാടന ചടങ്ങ്.
ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കെഫോണ്‍ കൊമേഴ്്സ്യൽ വെബ് പേജും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കെഫോണ്‍ മോഡം പ്രകാശനം നിർവഹിക്കും.