മൃതദേഹാവശിഷ്ടങ്ങൾ കടത്താൻ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ കോഴിക്കോട് മാനാഞ്ചിറയിലെ കടയിലും മൃതദേഹം കീറിമുറിക്കാനുപയോഗിച്ച കട്ടർ വാങ്ങിയ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുക്കും. സിദ്ദീഖിൽനിന്നു പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നു.
അതേസമയം, പ്രതികൾ ഹോട്ടൽമുറിയിൽ ക്രൂരകൃത്യം ചെയ്തപ്പോൾ ഹോട്ടൽ ജീവനക്കാരും മറ്റു മുറികളിൽ താമസിക്കുന്നവരും ബഹളം കേട്ടിരുന്നുവോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും പോലീസ് പരിശോധിക്കും. സംഭവസമയത്ത് പ്രതികൾ ഹോട്ടൽ മുറിയിലെ ടിവി ഉച്ചത്തിൽ വച്ചിരുന്നുവെന്നാണ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.