വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു
Sunday, April 2, 2023 1:26 AM IST
കൊച്ചി: വാണിജ്യാവശ്യങ്ങള്ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു. 89.5 രൂപയാണു കുറച്ചിട്ടുള്ളത്. ഇതോടെ കൊച്ചിയില് വാണിജ്യ സിലിണ്ടറിന് 2034.5 രൂപയായി.
അതേസമയം, ഗാര്ഹികാവശ്യങ്ങള്ക്കുള്ള പാചകവാതകത്തിന്റെ വില മാറ്റമില്ലാതെ തുടരും. മാര്ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റത്തവണ 351 രൂപ വര്ധിപ്പിച്ചിരുന്നു. തുടര്ച്ചയായ ഏഴു തവണ വില കുറഞ്ഞതിനുശേഷമായിരുന്നു ഇത്.