മന്ത്രി കെ. രാജന് വീണു പരിക്ക്
Saturday, April 1, 2023 1:39 AM IST
പുത്തൂർ(തൃശൂർ): സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെ മന്ത്രി കെ. രാജനു വീണു പരിക്കേറ്റു. കാലിനു പരിക്കേറ്റ മന്ത്രിയെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ച് നാലു സ്റ്റിച്ച് ഇട്ടു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുവോളജിക്കൽ പാർക്ക് നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം പാർക്ക് സന്ദർശിക്കുന്നതിനിടെയാണു സംഭവം.