സ്വര്ണ ഡിമാൻഡ് ദശാബ്ദത്തിലെ ഏറ്റവും ഉയര്ന്ന നിലയിലെന്ന് വേള്ഡ് ഗോള്ഡ് കൗണ്സിൽ
Wednesday, February 1, 2023 12:42 AM IST
കൊച്ചി: സ്വര്ണത്തിന്റെ ഡിമാൻഡ് വാര്ഷികാടിസ്ഥാനത്തില് 18 ശതമാനം വര്ധിച്ച് 4741 ടണ്ണില് എത്തിയതായി വേള്ഡ് ഗോള്ഡ് കൗണ്സിൽ. സെന്ട്രല് ബാങ്കുകളുടെ വാര്ഷിക ഡിമാൻഡ് മുന് വര്ഷത്തെ 450 ടണില് നിന്ന് ഇരട്ടിയിലേറെ വര്ധിച്ച് 1136 ടണ്ണിലെത്തിയതായും കൗൺസിലിന്റെ 2022-ലെ കണക്കുകള് സൂചിപ്പിക്കുന്നു.
നിക്ഷേപ മേഖലയിലെ ഡിമാൻഡ് പത്തു ശതമാനമാണു വര്ധിച്ചത്. ഓവര് ദി കൗണ്ടര് ഒഴിവാക്കിയുള്ള കണക്കുകളാണിത്. ആഭരണ രംഗത്തെ ഡിമാൻഡ് മൂന്നു ശതമാനം ഇടിഞ്ഞ് 2086 ടണ്ണിലും എത്തി.
ഇതേ സമയം ഇന്ത്യയിലെ സ്വര്ണ ഡിമാൻഡ് 2021-ലെ 797.3 ടണ്ണിനെ അപേക്ഷിച്ച് 2022-ല് 774 ടണ് ആയിരുന്നു. ആഭരണങ്ങളുടെ ഡിമാൻഡ് രണ്ടു ശതമാനം ഇടിഞ്ഞ് 600.4 ടണ്ണിലുമെത്തി. ഇന്ത്യയിലെ സ്വര്ണ നിക്ഷേപ രംഗത്തെ ഡിമാൻഡ് ഏഴു ശതമാനം ഇടിഞ്ഞ് 173.6 ടണ്ണായി.