കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ജാമ്യം
Saturday, January 28, 2023 1:09 AM IST
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചു. ഇന്നലെ വൈകുന്നേരം നാലിന് കാക്കനാട് കോടതിയിൽ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. കേസിൽ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.