ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും
Thursday, January 26, 2023 12:44 AM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഇന്നു വൈകുന്നേരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകുന്നേരം 6.30നാണ് പരിപാടി. രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും ഗവർണർക്കൊപ്പം മുഖ്യമന്ത്രി പങ്കെടുക്കും.