പി.എം. അഖിലശ്രീക്ക് ഒന്നാം സ്ഥാനം
Friday, December 9, 2022 12:24 AM IST
തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ സംരക്ഷണത്തിൽ ലഹരി ഉയർത്തുന്ന വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ബിഎ എൽഎൽബി ഒൻപതാം സെമസ്റ്റർ വിദ്യാർഥിനി പി.എം. അഖിലശ്രീ ഒന്നാം സ്ഥാനം നേടി.
നാളെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അവാർഡ് വിതരണം ചെയ്യും.