ബസിലിക്ക പൂട്ടിയവര്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന്
Monday, November 28, 2022 1:39 AM IST
കൊച്ചി: ബസിലിക്ക പൂട്ടി അതിരൂപത മേലധ്യക്ഷനെ പ്രവേശിപ്പിക്കാതിരുന്നതിനും അല്മായര്ക്ക് ഞായറാഴ്ച കുര്‍ബാന നിഷേധിക്കുന്നതിനും കാരണക്കാരായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് വിവിധ അല്മായ സംഘടന ഭാരവാഹികള്‍ അഡ്മിനിസ്ട്രേറ്റര്‍ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു.
അല്മായ സംരക്ഷണ സമിതി, എംടിഎന്‍എസ്, ബസിലിക്ക കുടുംബ കൂട്ടായ്മ, കേരള കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ്റീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.