കെഎസ്ആർടിസി പണിമുടക്ക് മാറ്റിവച്ചു
Saturday, October 1, 2022 1:14 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിയിൽ സിംഗിൾ ഡ്യൂട്ടി സന്പ്രദായം ഇന്നാരംഭിക്കും. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക.
സിംഗിൾ ഡ്യൂട്ടി സന്പ്രദായത്തിനെതിരേ ഐഎൻടിയുസി നേതൃത്വം നൽകുന്ന ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശന്പളം ഒക്ടോബർ അഞ്ചിനു മുന്പു നൽകുമെന്നു മാനേജ്മെന്റ് അറിയിച്ചു.